Kerala News

വേണാട് എക്‌സ്പ്രസിലെ ദുരിതയാത്ര തുടരുന്നു; തിക്കിലും തിരക്കിലും പെട്ട് ഇന്നും യാത്രക്കാരി കുഴഞ്ഞു വീണു

കോട്ടയം: അറുതിയില്ലാതെ വേണാട് എക്‌സ്പ്രസിലെ ദുരിതയാത്ര തുടരുന്നു. തിക്കിലും തിരക്കിലും പെട്ട് ഇന്നും യാത്രക്കാരി കുഴഞ്ഞു വീണു. ചങ്ങനാശ്ശേരി സ്വദേശിനി ജോവിറ്റയാണ് കുഴഞ്ഞു വീണത്. തിരുവനന്തപുരം-എറണാകുളം വേണാട് എക്‌സ്പ്രസിലാണ് സംഭവം. പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വേണാടില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞു വീണിരുന്നു. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായതിനാല്‍ വേണാടില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. വാതില്‍പ്പടികളിലും ശുചിമുറികളിലും ഉള്‍പ്പെടെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായതായി യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വേണാട് എക്‌സ്പ്രസില്‍ കൂടുതല്‍ കോച്ച് അനുവദിക്കണമെന്ന ആവശ്യവുമായി റെയില്‍വേ മന്ത്രി വി അബ്ദുറഹിമാന്‍ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതുകയും ചെയ്തിരുന്നു.

Related Posts

Leave a Reply