കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിയെ പതിനാലുകാരിയെ ആണ് അടുപ്പം ഭാവിച്ച് കൊടുവളളി സ്വദേശി അജ്മൽ പീഡിപ്പിച്ചത്. വെളളിയാഴ്ചയായിരുന്നു സംഭവം. കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് പെൺകുട്ടിയെ അജ്മൽ മുക്കത്തുളള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം കുട്ടിയെ അജ്മൽ മുക്കത്ത് ഉപേക്ഷിക്കുകയായിരുന്നു. വെളളിയാഴ്ച മുതൽ കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തുകയായിരു്നനു. തുടർന്ന് പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജ്മലിനെ പിടികൂടിയത്.