Kerala News

വീട്ടിലിരുന്ന് പണം സമ്പാദിക്കാം; വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഇത്തരം ജോലിക്കെതിരെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് പൊലീസ് വ്യക്തമാക്കി. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചു കഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകംതന്നെ വിവരം 1930 ൽ എന്ന നമ്പറിലോ www cybercrime gov.in എന്ന വെബ്‌സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യാം.

Related Posts

Leave a Reply