കൊച്ചി: വീടിന് മുകളിൽ ശുചീകരണ പ്രവർത്തനം നടത്തുകയായിരുന്ന അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സേലം വ്യാഴപ്പാടി സ്വദേശി പവിത്രം സേട്ട് എന്ന 52 കാരനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. എറണാകുളം തോട്ടക്കാട്ടുകര പറവൂർ കവലയിലെ വീട്ടിൽ രാവിലെ മുതൽ മുതൽ ശുചീകരണ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു ഇയാൾ. വൈകുന്നേരത്തോടെയാണ് സൺഷേഡിന് സമീപം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഷോക്കേറ്റതാണോ അതോ ഹൃദയാഘാതം സംഭവിച്ചതാണോ എന്ന വിവരം പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.