Kerala News

വിഴിഞ്ഞത്ത് ആദ്യ കപ്പൽ 15 ന് എത്തും; വിനോദസഞ്ചാര മേഖലയിൽ വളർച്ച ഉണ്ടാകുമെന്ന് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ 15 ന് എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖം ലോക ശ്രദ്ധ നേടുന്ന ദിനമാണ് അന്ന്. ‌മലയാളികളുടെ സ്വപനം യാഥാർത്ഥ്യമാവുകയാണ്. വിദേശ സഞ്ചാരികൾ കൂടുതലായി എത്തും. തുറമുഖത്തിന് അനുബന്ധമായി വിനോദസഞ്ചാര മേഖലയിൽ വളർച്ച ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

പദ്ധതി ഉദ്ദേശിച്ച വേഗതയിൽ പൂർത്തിയാക്കാനായില്ല. എന്നാൽ സമീപ കാലത്ത് കലണ്ടർ അടിസ്ഥാനമാക്കി പ്രവർത്തിച്ചു. ഏറ്റവും വലിയ കപ്പലിന് പോലും സുഗമമായി വന്ന് പോകാം. പത്ത് നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാൽ. സ്വാഭാവിക ആഴം എന്നിവയെല്ലാം വിഴിഞ്ഞത്തിൻ്റെ നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു. പുനരധിവാസ പാക്കേജ് നടപ്പാക്കി വരുന്നു. ആരംഭഘട്ടത്തിൽ 5000 പുതിയ തൊഴിൽ അവസരങ്ങളുണ്ടാകും. റിംഗ് റോഡ് അനുബന്ധമായി വികസനം വരുമെന്നും മന്ത്രി അറിയിച്ചു.

നേരത്തെ ഒക്ടോബർ നാലിന് നിശ്ചയിച്ച വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടനം മാറ്റിവച്ചിരുന്നു. ആദ്യ കപ്പൽ എത്താൻ വൈകുമെന്നതിനാൽ മാറ്റിവെക്കുകയായിരുന്നു. തുറമുഖത്തിന് വേണ്ട മൂന്ന് ക്രെയിനുകളുമായി ചൈനീസ് കപ്പൽ ഷെൻഹുവ എത്തുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.

Related Posts

Leave a Reply