Kerala News

വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. കൃഷിഭൂമി നഷ്ടപ്പെട്ടവർക്കും വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്കും സഹായം. കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് 11,24,950 രൂപയാണ് അനുവദിച്ചത്. മൃഗസംരക്ഷണ മേഖലയിലെ നഷ്ടത്തിന് 47000 രൂപ അനുവദിച്ചു. ജില്ലാ കളക്ടർക്കാണ് സർക്കാർ തുക അനുവദിച്ചത്.

നടപ്പ് സാമ്പത്തിക വർഷത്തിലെ ബജറ്റ് പ്രൊവിഷനിൽ നിന്ന് തുക അനുവദിക്കണം. വാണിമേൽ കൃഷിഭവൻ പരിധിയിലെ 85 പേർക്കും നരിപ്പറ്റ കൃഷിഭവൻ പരിധിയിലെ 12 പേർക്കും നഷ്ടപരിഹാരം ലഭിക്കും. മൃഗങ്ങളെ നഷ്ടപ്പെട്ട 9 കർഷകർക്കാണ് മൃഗസംരക്ഷണ മേഖലയിലെ നഷ്ടപരിഹാരം. ചൂരൽമല മുണ്ടക്കൈ ദുരന്തമുണ്ടായ അന്നുതന്നെയാണ് കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടിയത്. ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ജൂലായ് 30 നുണ്ടായ ഉരുൾപൊട്ടൽ വിലങ്ങാട് മേഖലയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. കനത്ത നാശം വിതച്ച വിലങ്ങാട്ടെ കർഷകരുടെ ലോണുകൾക്ക് മൊറട്ടോറിയം നൽകാൻ തിരുമാനിച്ചിരുന്നു. കൃഷി പൂർണമായും നശിച്ച കർഷകരുടെ ലോണുകൾക്ക് 5 വർഷവും മറ്റ് ലോണുകൾക്ക് ഒരു വർഷത്തേക്കുമാണ് മൊറട്ടോറിയം നൽകാൻ തിരുമാനിച്ചിരുന്നത്.

Related Posts

Leave a Reply