Kerala News

വിനോദയാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

വിനോദയാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീ സയനയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. മൈസൂരിലെ വൃന്ദാവൻ ഗാർഡൻ സന്ദർശിച്ച് മടങ്ങുമ്പോൾ സയന കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ട്. സയനയുടെ മരണത്തിൽ അനുശോചിച്ച് എംഎൻകെഎം സ്കൂളിന് അവധി നൽകി.

Related Posts

Leave a Reply