പീഡന പരാതിയിൽ വിനീത് ശ്രീനിവാസന് പിന്നാലെ നിവിൻ പോളിയെ പിന്തുണച്ച് നടി പാർവതി കൃഷണ. പരാതിയിൽ പറയുന്ന ദിവസം നിവിൻ കൊച്ചിയിൽ ആയിരുന്നുവെന്ന് നടി പറഞ്ഞു. വർഷങ്ങൾക്ക് ശേഷം സിനിമയുടെ ലൊക്കേഷനിലെ നിവിൻ പോളിയുമായുള്ള ചിത്രം നടി പങ്കുവച്ചു. നിവിൻ പോളിയെ മനഃപൂർവം കുടുക്കിയതാണെന്ന് ബോധ്യപ്പെട്ടുവെന്ന് പാർവതി കൃഷണ പറഞ്ഞു. സത്യം എല്ലായെപ്പോഴും ലളിതമാണെന്ന അടിക്കുറിപ്പോടെ പാർവതി വിഡിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
” 2023 ഡിസംബര്‍ 14ന് ഞാൻ എടുത്ത വീഡിയോ ആണിത്. വിനീതേട്ടന്റ വർഷങ്ങൾക്ക് ശേഷം ഷൂട്ടിംഗ് ലൊക്കേഷനിൽ ആണ് ഇത്. സിനിമയിൽ ഞാൻ ചെറിയൊരു വേഷം ചെയ്തിരുന്നു. ഡിസംബർ 14 ന് ഞാൻ നിവിൻ ചേട്ടന്റെ കൂടെയാണ് ആ സീൻ ചെയ്തത്. ഒരു പാട് പേര് ന്യൂസ് കണ്ടിട്ട് ടെക്സ്റ്റ് ടെക്സ്റ്റ് ചെയ്തിരുന്നു. ഇത് പറയണമെന്ന് തോന്നി, ഇതാണ് സത്യം”, പാർവതി പറഞ്ഞു. അന്ന് തന്റെ ഫോണിൽ എടുത്ത വിഡിയോ കാണിച്ചുകൊണ്ടാണ് നടിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും ഇതേകാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പീഡനം നടന്നുവെന്ന് പരാതിക്കാരി പറഞ്ഞ ദിവസങ്ങളിൽ നിവിൻ വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നു. അന്ന് നിവിനൊപ്പം ഷൂട്ടിങ്ങിൽ നടി കൂടിയായ പാർവതി കൃഷ്ണയും ഉണ്ടായിരുന്നു. ഫോട്ടോകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈയ്യിൽ ഉണ്ടെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.