കോട്ടയം; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മർദ്ധിച്ച സംഭവത്തിൽ രണ്ടു പോലീസുകാർക്കെതിരെ കേസെടുത്തു. പാലാ പോലീസ് സ്റ്റേഷനിലെ പ്രേംസൺ, ബിജു എന്നിവർക്കെതിരെയാണ് കേസ്. ഇവർക്കെതിരെയുള്ള ആഭ്യന്തര അന്വേഷണത്തിന് റിപ്പോർട്ട് പാലാ ഡിവൈഎസ്പി കോട്ടയം എസ്പിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇരുവർക്കും വകുപ്പ്തല നടപടി ഉണ്ടായിരിക്കും എന്നാണ് വിവരം. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനെ അങ്കമാലി ദേശീയപാതയിൽ വച്ച് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്ത ശേഷം മർദ്ധിച്ചു എന്നാണ് പരാതി. പെരുമ്പാവൂർ സ്വദേശി പർഥിപനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച തന്നെ തടഞ്ഞുനിർത്തിയശേഷം സ്റ്റേഷനിൽ എത്തിച്ചു രണ്ട് പോലീസുകാർ കുനിച്ചു നിർത്തി മർദ്ദിക്കുകയായിരുന്നു എന്ന് പാർഥിപൻ പറഞ്ഞു. സിസിടിവി ഇല്ലാത്ത സ്ഥലത്ത് വച്ചായിരുന്നു മർദ്ദനം. ഇത് ആരോടെങ്കിലും പറഞ്ഞാൽ കള്ളക്കേസിൽ കൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. നിലവിൽ വിദ്യാർത്ഥി ആശുപത്രി ചികിത്സയിലാണ് നട്ടെല്ലിന് ഏറ്റ പരിക്കിനെ തുടർന്ന് അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്ന് കുടുംബം പ്രതികരിച്ചു