കൊച്ചി: വിദേശ സഞ്ചാരി ഫോർട്ട് കൊച്ചിയിലെ ഓടയിൽ വീണ് പരുക്കേറ്റ സംഭവത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. സംഭവം കേരളത്തിന് നാണക്കേടാണെന്നും മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്നവർ എന്താണ് കേരളത്തെ പറ്റിയും കൊച്ചിയെ പറ്റിയും ചിന്തിക്കുക എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കഴിഞ്ഞയാഴ്ചയായിരുന്നു ഓട പുതുക്കി പണിയാനായി തുറന്നിട്ടിരുന്നയിടത് വീണ് വിദേശ പൗരൻ്റെ തുടയെല്ല് പൊട്ടി പരുക്കേറ്റത്.
എങ്ങനെയാണ് ടൂറിസം ഇവിടെ വളർത്തുകയെന്നും. ഇത് ഈ നഗരത്തെ മാത്രമല്ല, ടൂറിസം മാപ്പിൽ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.