Kerala News

വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസ്; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘന കേസിൽ ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ബിനീഷ് ED ഓഫീസിൽ നിന്ന് മടങ്ങിയെന്നാണ് വിവരം. രാവിലെ 11 മണിയോടെ അഭിഭാഷകനോടൊപ്പാമായിരുന്നു ബിനീഷ് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായത്. ഫെമ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതെന്ന് ഇ.ഡി. അധികൃതർ അറിയിച്ചിരുന്നു.

കേരളത്തിൽ ബിനീഷ് കോടിയേരിയുടെ കമ്പനികളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്. ഇതിന്‍റെ ഭാഗമായാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ഇഡി ആവശ്യപ്പെട്ടതായാണ് സൂചന. സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

ലഹരി മരുന്ന് കടത്തുകേസിൽ ബംഗളൂരുവിൽ അറസ്റ്റിലായപ്പോൾ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കി ഇ.ഡി. കേസെടുത്തിരുന്നു. അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമായിരുന്നു അന്ന് ജാമ്യം ലഭിച്ചത്. ലഹരിക്കേസിൽ ബിനീഷ് പ്രതിയല്ലെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഈ കേസിന്‍റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Related Posts

Leave a Reply