Entertainment India News

വിജയ് ഇനി ‘GOAT’; ദളപതി 68ന്റെ ടൈറ്റിൽ പുറത്തുവിട്ടു

വിജയ്-വെങ്കട് പ്രഭു ടീം ഒന്നിക്കുന്ന ദളപതി 68 ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) എന്നാണ് സിനിമയുടെ പേര്. പുതുവത്സരത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലെത്തുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ‘ലിയോ’യ്ക്ക് ശേഷമുള്ള വിജയ് ചിത്രമാണ് ‘ദളപതി 68’. സയൻസ് ഫിക്ഷൻ സ്വഭാവമുള്ളതായിരിക്കും സിനിമയെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വെങ്കട് പ്രഭു വ്യക്തമാക്കിയിരുന്നു. പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ, യോ​ഗി ബാബു, വി ടി വി ഗണേഷ് തുടങ്ങിയവർക്കൊപ്പം മലയാളി താരം ജയറാമും സിനിമയുടെ ഭാഗമാകുന്നുണ്ട്. നേരത്തെ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘തുപ്പാക്കി’യിലും ജയറാം അഭിനയിച്ചിരുന്നു.

Related Posts

Leave a Reply