Entertainment India News

‘വിജയകാന്ത് ആരോഗ്യവാനായിരിക്കുന്നു’; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഭാര്യ പ്രേമലത

ചെന്നൈ: ആരോ​ഗ്യം മോശമായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് നടനും ഡിഎംഡികെ ചെയർമാനുമായ വിജയകാന്തിന്റെ ആരോഗ്യ വിവരത്തെ കുറിച്ച് ഭാര്യ പ്രേമലത. നടനെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചതോടെയാണ് പ്രേമലത പ്രതികരിച്ചത്. വിജയകാന്ത് ആരോ​ഗ്യത്തോടെയിരിക്കുന്നെന്നും പ്രേമലത പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യർത്ഥിച്ചു. തൊണ്ടയിലെ അണുബാധയെ തുടർന്ന് നവംബർ 18ന് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പതിവ് പരിശോധനകൾക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തുമെന്നുമാണ് ഡിഎംഡികെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിച്ചിരുന്നു.

വിജയകാന്തിന്റെ അഭാവത്തിൽ പങ്കാളി പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Related Posts

Leave a Reply