വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു. വാൽപ്പാറ മാനമ്പിള്ളിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ അജയെ ആണ് മുതല കടിച്ചത്. അജയുടെ ഇരുകാലുകൾക്കും സാരമായി പരുക്കേറ്റു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അജയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പരുക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ അജയ് വാൽപ്പാറ വേവർലി എസ്റ്റേറ്റിലാണ് താമസം.
