കൂറ്റനാട്: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വാഹനം തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുന്നംകുളം കരിക്കാട് സ്വദേശികളായ നൗഷാദ് (32), സവാദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വീഡിയോ പകര്‍ത്തിയയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചാലിശ്ശേരി പെരിങ്ങോട് സ്വദേശിയാണ് പരാതിക്കാരന്‍.
അറസ്റ്റിലായ പ്രതികള്‍ പരാതിക്കാരന്റെ വീട്ടില്‍ നിന്നും ബൈക്ക് എടുത്ത് റോഡില്‍ എത്തിച്ച് തകര്‍ത്ത ശേഷം റീല്‍സായി പ്രചരിപ്പിക്കുകയായിരുന്നു. ഇനിയും ഇത് ആവര്‍ത്തിക്കുമെന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇരുവരും കാപ്പ പ്രതികളാണ്.
ലഹരിമാഫിയകള്‍ തമ്മിലുള്ള തല്ലാണ് വണ്ടി തകര്‍ക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം. വണ്ടി എടുക്കുന്നത് തടഞ്ഞ പരാതിക്കാരന്റെ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിന് മുമ്പ് സവാദിന്റെ ഓട്ടോ ഒരു സംഘം തകര്‍ത്തിരുന്നു. പരാതിക്കാരനായ ഷെറിന്‍ ഉള്‍പ്പെട്ട സംഘമാണ് ഇതിന് പിന്നിലെന്നാണ് പ്രതികളുടെ സംശയമാണ് ഇരുചക്രവാഹനം തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് വിവരം.