India News

വാഴത്തോട്ടത്തിൽ ഭീമൻ മുതല! ആശങ്കയിൽ നാട്ടുകാർ, വനം വകുപ്പ് സംഘം സ്ഥലത്തെത്തി

കോയമ്പത്തൂർ: കോയമ്പത്തൂരിൽ വാഴത്തോട്ടത്തിൽ ഭീമൻ മുതല. കാന്തയൂരിലെ വാഴത്തോട്ടത്തിലാണ് രാവിലെ മുതലയെ കണ്ടത്. തോട്ടത്തിൽ ജോലിക്കെത്തിയവരാണ് ആദ്യം മുതലയെ കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മുതല അടുത്തുള്ള ഭവാനിസാഗർ തടാകത്തിൽ നിന്ന് പുറത്തുവന്നതാണെന്നാണ് നിഗമനം. വേനലിൽ തടാകത്തിലെ വെള്ളം കുറഞ്ഞതിനാൽ പുറത്തു വന്നതാകാമെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു. 

Related Posts

Leave a Reply