Kerala News

വായ്പ തിരിച്ചു പിടിക്കല്‍; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കരുവന്നൂര്‍ ബാങ്ക്

തൃശ്ശൂര്‍: വായ്പ തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കരുവന്നൂര്‍ സഹകരണ ബാങ്ക്. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വായ്പകള്‍ക്ക് വലിയ തോതിലാണ് പലിശ ഇളവ് ലഭിക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ചന്ദ്രശേഖരന്‍ പറഞ്ഞു. ഒരു വര്‍ഷം വരെ കുടിശ്ശിക ഉള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവും അഞ്ച് വര്‍ഷം വരെ കുടിശ്ശിക ഉള്ള വായ്പയ്ക്ക് 50 ശതമാനം വരെ പലിശയില്‍ ഇളവ് നല്‍കുമെന്നും അദേഹം പറഞ്ഞു.

മാരകമായ രോഗമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മാതാപിതാക്കള്‍ മരണശേഷം ആശ്രിതര്‍ക്ക് തുക തിരിച്ചടയ്ക്കേണ്ടിവരുന്ന സാഹചര്യം ഉള്ളവര്‍ എന്നി വായ്പകളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് പലിശയില്‍ ഇളവ് അനുവദിക്കും. പലിശ ഇളവുകള്‍ ഡിസംബര്‍ 30 വരെ തുടരും. പുതുതായി ആരംഭിച്ച അഞ്ചുലക്ഷം വരെയുള്ള ഭൂപണയ വായ്പകളിലും അപേക്ഷകര്‍ എത്തിയിട്ടുണ്ടെന്നും സ്വര്‍ണ്ണ പണയ വായ്പകള്‍ സജീപമായി തുടരുന്നതായും പലിശ ഇളവുകള്‍ ഡിസംബര്‍ 30 വരെ തുടരുമെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

അതേസമയം തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അരങ്ങൊരുക്കുന്നുവെന്നാണ് മുന്‍ മന്ത്രി എ സി മൊയ്തീന്റെ ആരോപണം. ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ അവര്‍ തൃശൂര്‍ ജില്ലയെ എടുത്തതല്ല, അമിത് ഷായുടെ മുന്നില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി ഇഡി അരങ്ങൊരുക്കുകയായിരുന്നുവെന്ന് എ സി മൊയ്തീന്‍ ആരോപിച്ചു.

ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണ്. സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമായിരുന്നു. പദയാത്രയുടെ പേരില്‍ സുരേഷ് ഗോപി വീണ്ടും മറ്റിടങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. സുരേഷ് ഗോപി പദയാത്ര നടത്തുന്നെങ്കില്‍ നടത്തട്ടെ, എന്തിനാണ് തൃശ്ശൂരെന്നും എ സി മൊയ്തീന്‍ ചോദിച്ചു.

Related Posts

Leave a Reply