Entertainment Kerala News

വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകന്‍റെ വേഷമിടുന്ന ചിത്രമായ ‘നേരി’ലെ ഗാനം പുറത്തിറങ്ങി

വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകന്‍റെ വേഷമിടുന്ന ചിത്രമായ ‘നേരി’ലെ ഗാനം പുറത്തിറങ്ങി. ‘റൂഹേ..’ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം വീഡിയോയിൽ കാണാം. ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു ശ്യാം ആണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് കാർത്തിക് ആണ്.

വിഷ്ണു ശ്യാം, കാത്തി ജീത്തു എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം ഡിസംബര്‍ 21-ന് തിയേറ്ററുകളില്‍ എത്തും. ട്രെയ്‌ലർ പോലെതന്നെ ചിത്രത്തിലെ ഗാനത്തെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ‘എലോണി’ന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ‘ദൃശ്യം 2’ ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തു ജോസഫിന്‍റെ ആവശ്യപ്രകാരം ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുകയായിരുന്നു.

Related Posts

Leave a Reply