Kerala News

വലിയമല ഐഎസ്ആർഒയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയിൽ.

തിരുവനന്തപുരം: വലിയമല ഐഎസ്ആർഒയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയിൽ. തൊളിക്കോട് വേങ്കക്കുന് മുരുക വിലാസത്തിൽ ജി മുരുകൻ (54) ആണ് അറസ്റ്റിലായത്. കരാർ വ്യവസ്ഥയിൽ വലിയമല ഐഎസ്ആർഒയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് മുരുകൻ വിരിച്ച വലയിൽ വീണ അഞ്ചോളം പേര്‍ വലിയമല പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു.

പണം നൽകിയവർ ജോലിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് അവരെ വിശ്വസിപ്പിച്ച് പ്രതി പറഞ്ഞ് അയക്കുകയായിരുന്നു. തുടർന്ന് ഐഎസ്ആർഒ കേന്ദ്രങ്ങളിൽ അന്വേഷിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ ചിലർ ഇയാൾക്കെതിരെ കേസ് കൊടുക്കാൻ തയാറാവുകയായിരുന്നു.

പക്ഷേ പരാതിക്കാരുടെ പക്കൽ പണം നൽകിയതിന് തെളിവുകൾ ഒന്നുമില്ലെന്ന കാരണം പറഞ്ഞ് വലിയമല പൊലീസ്  കേസ് എഫ്ഐആർ ഇടാൻ തയാറായില്ല. തുടർന്ന് പരാതിക്കാർ കോടതിയിൽ കേസ് നൽകി. തുടർന്നാണ് വലിയമല പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. മുരുകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിലെ പല സ്ഥലങ്ങളിൽ  നിരവധി പേരിൽ ഇയാള്‍ ലക്ഷങ്ങൾ വാങ്ങിട്ടണ്ടെന്ന് പരാതിയിൽ പറയുന്നുണ്ട്. 

Related Posts

Leave a Reply