Kerala News

വയലാർ രവിവർമ്മ മഹിള സാംസ്കാരിക വേദി വനിതാ പ്രതിഭകളെ പുരസ്കാരം നൽകി ആദരിക്കുന്നു…

കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ കീഴിൽ മഹിളാ സംഘടനയായ വയലാർ രാമവർമ്മ മഹിളാ സാംസ്കാരിക വേദി എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നു.

സംഘടനയുടെ സംസ്ഥാന ഉദ്ഘാടനവും കേരളത്തിലെ കലാസാംസ്കാരിക സിനിമാ വ്യവസായ രംഗങ്ങളിലും സംഗീത മേഖലയിലും കഴിവ് തെളിയിച്ച വനിതാ പ്രതിഭകളെ പുരസ്കാരം നൽകി ആദരിക്കുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് നന്ദാവനം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹോളിൽ മലയാള ചലച്ചിത്ര താരം മേനകയും ജി സുരേഷ് കുമാറും ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു.

സംഗീതരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ ഓമനക്കുട്ടി ടീച്ചർ, ഡോക്ടർ പാർവതി, ഡോക്ടർ ഇ എം രാധ, ഡോക്ടർ വി.ടി. രാമ, റാണി മോഹൻദാസ്, ഗിരിജ സേതുനാഥ്, വീണ നായർ, മുൻമേയർ അഡ്വ കെ ചന്ദ്രിക, ഡോക്ടർ ഉദയകല എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും മഹിളാവേദി പ്രസിഡന്റ് സതി തമ്പിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സെക്രട്ടറി മിനി ദീപക് സ്വാഗതം ആശംസിക്കും.

വയലാർ രാമവർമ്മ സംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ഭാരവാഹികൾപങ്കെടുത്ത് അറിയിക്കുകയായിരുന്നു.

Related Posts

Leave a Reply