കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തം.വയനാട് സുൽത്താൻ ബത്തേരി കല്ലൂർ കുന്നിൽ രാജുവാണ് ഇന്നലെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജു ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ദേശീയ പാത ഉപരോധിച്ചാണ് പ്രതിഷേധം. രാജുവിന്റെ മൃതുദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുക്കാർ തടഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ആശുപത്രിയിൽ വെച്ചാണ് രാജു മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ നടന്നത് ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു. വന്യജീവി ഭീഷണി ഭയന്നാണ് പകൽ സമയത്ത് മൃതദേഹം നാട്ടിലെത്തിക്കാമെന്ന് തീരുമാനിച്ചത്. കോഴിക്കോട് – വയനാട് ജില്ലാ കളക്ടർമാരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രാത്രി തന്നെ പോസ്റ്റ്മോര്‍ട്ടം നടത്താൻ എഡിഎം ഉത്തരവിട്ടത്.