വയനാട് മീനങ്ങാടിയില്‍ ഇറങ്ങിയത് വയനാട് സൗത്ത് 09 എന്ന ആണ്‍കടുവയെന്ന് വനംവകുപ്പ്. സിസിക്കടുത്ത് അരിവയലിലും ഇറങ്ങിയത് ഇതേ കടുവയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്. കടുവയ്ക്കായി രണ്ടിടങ്ങളില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഈ മാസം 23ന് വാകേരിക്കടുത്ത് സിസിയില്‍ കടുവ സുരേന്ദ്രന്റെ എന്നയാളുടെ ആടിനെ കൊന്നിരുന്നു. ഈ വീടിന്റെ പരിസരത്താണ് ഒരു കൂട് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ സിസിടിവി ദൃശ്യങ്ങളിലും കടുവയെ കണ്ടിരുന്നു. ഇതേ കടുവ തന്നെയാണ് അരിവയലിലും എത്തിയത്. ജയ എസ്റ്റേറ്റിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ ഇവിടെ വര്‍ഗീസ് എന്നയാളുടെ വീടിന് പരിസരത്ത് നിന്നും ആടിനെ കടുവ കൊന്നിരുന്നു. വളര്‍ത്തുമൃഗങ്ങളെ പിടിച്ച അതേ സ്ഥലങ്ങളില്‍ മാംസം ഭക്ഷിക്കാന്‍ കടുവ വീണ്ടും എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.