Kerala News

വയനാട്ടിൽ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്  ആശുപത്രി ജീവനക്കാരെ മര്‍ദിച്ച് അച്ഛനും മകനും, അറസ്റ്റില്‍

മാനന്തവാടി: വയനാട്ടിൽ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ രണ്ട് പേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിയൂര്‍കാവ് ആറാട്ടുതറ സ്വദേശികളായ സ്‌നേഹഭവന്‍ രഞ്ജിത്ത്(45), മകന്‍ ആദിത്ത് (20)എന്നിവരാണ് ജീവനക്കാരെ ആക്രമിച്ചത്.  കാലിന് പരിക്കേറ്റത് ചികിത്സിക്കാനെത്തിയതായിരുന്നു അച്ഛനും മകനും. ഇതിനിടെയാണ് ആശുപത്രിയിൽ വെച്ച് വാക്കേറ്റമുണ്ടാകുന്നതും സെക്യൂരിറ്റി ജീവനക്കാരെ ഇവർ ആക്രമിക്കുന്നതും. ഇരുവരുടേയും മർദ്ദനമേറ്റ് സെക്യൂരിറ്റി ജീവനക്കാരനായ രാഹുലിന് കൈ വിരല്‍ പൊട്ടലുണ്ടായതായി പൊലീസ് പറയുന്നു. ആശുപത്രി അധികൃതരുടെ പരാതിയിലാണ് രജ്ഞിത്തിനും ആദിത്തിനുമെതിരെ  ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജയരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Posts

Leave a Reply