കൽപറ്റ: വയനാട്ടിൽ ആദിവാസി സ്ത്രീയെ ക്രൂരമായി ബലാൽത്സംഗം ചെയ്തതായി പരാതി. തിരുനെല്ലി സ്വദേശിയായ 40 കാരിയാണ് പൊലീസിൽ പരാതി നൽകിയത്. അതിജീവിത മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നാട്ടുകാരനായ ആളാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. സ്വാമിയുടേതെന്ന് പറഞ്ഞ് ജപിച്ച ചരട് കൈയ്യിൽ കെട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കഴിഞ്ഞ വർഷം പൊലീസിൽ പരാതി നൽകിയിട്ടും ഒതുക്കി തീർത്തെന്നും ആരോപണമുണ്ട്. പൊലീസ് പീഡനത്തിനിരയായ സ്ത്രീയിൽ നിന്നും മൊഴിയെടുത്തു. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം തുടർനടപടിയിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു.
വയനാട്ടിൽ ആദിവാസി സ്ത്രീയെ ക്രൂരമായി ബലാൽത്സംഗം ചെയ്തതായി പരാതി
                                                
								
							
							
							








