വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. സി.പി.ഐ വയനാട് ജില്ലാ നേതൃത്വം സത്യന്‍ മൊകേരിയുടെ പേര് നിര്‍ദ്ദേശിച്ചു. സംസ്ഥാന നേതൃത്വവും സത്യന്‍ മൊകേരിയെ മത്സരിപ്പിക്കുന്നതിന് അനുകൂലമാണ്. മുന്‍പ് സത്യന്‍ മൊകേരി മത്സരിച്ചപ്പോഴാണ് വയനാട് മണ്ഡലത്തില്‍ സി.പി.ഐ ഏറ്റവും മികച്ച പ്രകടനം നടത്തിയത്.
സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. രാവിലെ ചേരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ധാരണയിലെത്തും. ഉച്ചക്ക് ശേഷം സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രഖ്യാപിക്കും. പ്രചാരണ പരിപാടി ആലോചിക്കാന്‍ 21ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, സി.പി.ഐ.എമ്മിന്റെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 19നാണ്. ശനിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ അന്നുതന്നെ പ്രഖ്യാപിക്കും.