വയനാട്ടില്‍ ഭര്‍ത്താവ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പനമരം സ്വദേശി അനീഷ(35)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഭര്‍ത്താവ് മുകേഷ് കൊലപാതകത്തിന് ശേഷം പൊലീസില്‍ കീഴടങ്ങി. മുകേഷ് ഇന്നലെ വീട്ടിലെത്തിയ ശേഷം അനീഷയെ മര്‍ദിക്കുകയായിരുന്നു. ഇതിന് പിന്നാലെയ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കമ്പളക്കാട് പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ നവംബറിലാണ് ഇരുവരും വിവാഹിതരായത്.