Kerala News

വന്ദേ ഭാരത് എക്‌സ്പ്രസിലെ ടിടിഇക്കെതിരെ സ്പീക്കർ എഎൻ ഷംസീർ പരാതി നൽകി

വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കിടെ ടിക്കറ്റ് എക്സാമിനർ മോശമായി പെരുമാറിയെന്നു സ്പീക്കറോട് എഎൻ ഷംസീർ. ടിക്കറ്റ് എക്സാമിനർക്കെതിരെ സതേൺ റയിൽവേക്ക്‌ സ്പീക്കർ പരാതി നൽകി. ചീഫ് ടിടിഇ ജി.എസ് പത്മകുമാറിനെതിരെ ആണ് പരാതി നൽകിയത്. 30ന് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് സംഭവം.

എക്സിക്യുട്ടീവ് കോച്ചിലായിരുന്നു സ്പീക്കർ എഎൻ ഷംസീർ യാത്ര ചെയ്തിരുന്നത്. ഇതേ കോച്ചിൽ ഷംസീറിന്റെ സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു. ചെയർ കാർ ടിക്കറ്റ്റ് മാത്രമുണ്ടായിരുന്ന സുഹൃത്തിനോട് ടി ടി ഇ, എക്സിക്യൂട്ടീവ് കോച്ചിൽ നിന്നും മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സുഹൃത്താണെന്നും കണ്ടപ്പോൾ സംസാരിക്കാൻ ഇരുന്നതെന്നും സ്പീകർ പറഞ്ഞു. പക്ഷെ ടി ടി ഇ ഇതിനു വഴങ്ങിയില്ലെന്നും, അപമര്യാദയായി പെരുമാറി എന്നും സ്പീക്കർ ആരോപിച്ചു. തുടർന്ന് ടിടിഇക്കെതിരെ പരാതി നൽകുകയായിരുന്നു.

Related Posts

Leave a Reply