Kerala News

വനിതാ എ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തിൽ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തിൽ അന്വേഷണം. കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്നപ്പോൾ പിങ്ക് പൊലീസ് പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട വിദ്യാർഥികൾ എസ് എഫ് ഐ പ്രാദേശിക നേതാവുമായി മടങ്ങി വരുകയായിരുന്നു. പിന്നീടാണ് വനിതാ എ എസ് ഐയെക്കൊണ്ട് നിർബന്ധപൂർവ്വം മാപ്പ് പറയിച്ചത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം തുടങ്ങിയത്.

Related Posts

Leave a Reply