Kerala News

വടക്കൻ യൂറോപ്പിലെ ലാത്വിയയിൽ മലയാളി വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി


വടക്കൻ യൂറോപ്പിലെ ലാത്വിയയിൽ മലയാളി വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഹൗസിൽ ആൽബിൻ ഷിൻ്റോ എന്ന 19കാരനെ കാണാതായന്നാണ് വീട്ടുകാർക്ക് വിവരം കിട്ടിയത്. സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടെന്നാണ് വീട്ടുകാർക്ക് കിട്ടിയ വിവരം.

മറെൻ എൻജിനീയറിംഗ് കോഴ്സിനായി എട്ടുമാസം മുമ്പാണ് ആൽബിൻ ലാത്വിയയിലേക്ക് പോയത്. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളാണ് ആൽബിൻ്റെ വീട്ടുകാരെ വിവരമറിയിച്ചത്. ആൽബിനായി തെരച്ചിൽ തുടരുന്നുണ്ടെന്നാണ് ലാത്വിയിൽ നിന്ന് കിട്ടിയ വിവരമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Posts

Leave a Reply