കോഴിക്കോട് : വടകരയിൽ അടച്ചിട്ട ഹോട്ടലിൽ തൊഴിലാളിയെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തി. പുതിയ ബസ് സ്റ്റാൻഡിന് സമീപം കാവേരി ഹോട്ടലിനുള്ളിലാണ് മുൻ ജീവനക്കാരൻ കുട്ടോത്ത് സ്വദേശി രാജൻ (56) നെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കടയ്ക്കുള്ളിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നി രക്ഷ സേനയെ വിവരം അറിയിച്ചു.രാജനെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.