Kerala News

വകുപ്പിന്റെ റെക്കോർഡ് പാമ്പ് പിടുത്തം; കോട്ടയത്ത് പിടികൂടിയത് 47 മൂർഖൻ കുഞ്ഞുങ്ങളെ

കോട്ടയം തിരുവാതുക്കലിൽ വീട്ടുമുറ്റത്ത് നിന്ന് 47 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി. വനം വകുപ്പിൻ്റെ സ്നേക്ക് റസ്ക്യൂ ടീമാണ് ഒരു വലിയ മൂർഖനെയും കുഞ്ഞുങ്ങളെയും പിടിച്ചത്. തിരുവാതുക്കൽ തന്നെ സ്‌കൂട്ടറിൽ കയറിയ മൂർഖനെയും വനംവകുപ്പ് പിടിച്ചു . ഏതാനം വർഷങ്ങൾക്കിടയിൽ നടക്കുന്ന വനം വകുപ്പിൻ്റെ റെക്കോർഡ് പാമ്പ് പിടുത്തമാണ് ഇത്. കോട്ടയം വേളൂർ സ്വദേശി രാധാകൃഷൻ നായരുടെ വീട്ടുമുറ്റത്ത് ഇന്ന് രാവിലെയാണ് പാമ്പിൻ്റെ മുട്ടകൾ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവർ വനം വകുപ്പിൻ്റെ സ്നേക്ക് റസ്ക്യൂ ടീമിനെ വിവരം അറിയിച്ചു. സ്നേക്ക് റസ്ക്യൂ ടീം എത്തി പരിശോധിച്ചപ്പോഴാണ് മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. 47 കുഞ്ഞുങ്ങളെയും ഒരു വലിയ മൂർഖനെയും പിടികൂടി. സ്നേക്ക് റസ്ക്യൂ അംഗങ്ങളായ അഭിലാഷ് പ്രശോഭ് എന്നിവരാണ് പാമ്പുകളെ പിടി കൂടിയത്. ഇതിന് പിന്നാലെയാണ് തിരുവാതുക്കൽ സ്വദേശി മുരുകൻ്റെ സ്കൂട്ടറിലും മൂർഖൻ കുഞ്ഞ് കയറിയത്.

Related Posts

Leave a Reply