ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍. പാര്‍ലമെന്റില്‍ വനിതാ ബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കോളജിലെ ഹെലിപാടില്‍ ഇറങ്ങിയ ശേഷം റോഡുമാര്‍ഗമാണ് മോദി സ്വരാജ് ഗ്രൗണ്ടിലേക്കിറങ്ങിയത്. തേക്കിന്‍കാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
രണ്ട് ലക്ഷത്തോളം വനിതകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി സംസാരിക്കുന്ന വേദിയില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ളതും ശ്രദ്ധേയമായതുമായ വനിതകള്‍ പങ്കെടുക്കുന്നുണ്ട്. നടി ശോഭന, ഗായിക വൈക്കം വിജയലക്ഷമി, വ്യവസായി ബീന കണ്ണന്‍, മറിയക്കുട്ടി, പി ടി ഉഷ, ക്രിക്കറ്റ് താരം മിന്നുമണി തുടങ്ങിയവര്‍ വേദിയില്‍ എത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, എന്നിവര്‍ മാത്രമാണ് വനിതകള്‍ക്കൊപ്പം വേദി പങ്കിടുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
അതേസമയം വനിതാ ബില്‍ പാസാക്കിയ ബിജെപി നേതൃത്വത്തിന് നന്ദി പറഞ്ഞ് നടി ശോഭന രംഗത്തെത്തി. സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്നു ശോഭന പറഞ്ഞു. തൃശൂരില്‍ പ്രധാനമന്ത്രിയെത്തിയ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭന. പല മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. നമ്മള്‍ ജീവിക്കുന്നതു ശക്തമായ നേതൃത്വമുള്ളപ്പോളാണ്. ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംരക്ഷണ ബില്‍ നോക്കിക്കാണുന്നതെന്ന് ശോഭന പറഞ്ഞു. ഇത്രമാത്രം സ്ത്രീകളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് അദ്യമായാണെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.