India News

ലോക്കോ പൈലറ്റിലാതെ 100 കിലോമീറ്റർ വേഗതയില്‍ കുതിച്ച് ട്രെയിന്‍; ഒഴിവായത് വന്‍ ദുരന്തം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിന്‍ ഓടിയത് 70 കിലോമീറ്ററിലധികം. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ആണ് ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. തല നാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടിയതെന്നാണ് റിപ്പോര്‍ട്ട്. ഏറെ പണിപ്പെട്ടാണ് ഉച്ചി ഭസ്സിയില്‍ ട്രെയിന്‍ നിര്‍ത്തിച്ചത്. സംഭവത്തില്‍ ജമ്മുകശ്മീര്‍ ഡിവിഷണല്‍ ട്രാഫിക് മാനേജര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വിവിധ സ്റ്റേഷനിലൂടെ ട്രെയിന്‍ അതിവേഗത്തില്‍ കടന്നുപോകുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്.

Related Posts

Leave a Reply