ഗുജറാത്തിലെ കച്ചില്‍നിന്ന് കണ്ടെത്തിയ ഫോസില്‍ ലോകത്തു ജീവിച്ചവയില്‍വെച്ച് ഏറ്റവുംവലിയ പാമ്പിന്റേതെന്ന് ഐ.ഐ.ടി. റൂര്‍ക്കിയിലെ ഗവേഷകര്‍. വര്‍ഷത്തെ പഠനങ്ങള്‍ക്കു ശേഷമാണ് ലോകത്തുണ്ടായിരുന്നതില്‍ ഏറ്റവും ഭീമന്‍ ഈ പാമ്പായിരുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഡിനോസര്‍ വര്‍ഗത്തിലെ ഭീമനായ ടൈറാനസോറസ് റെക്സിനെക്കാളും (Tyrannosaurus Rex) വലിപ്പമുള്ളതായിരുന്നു ഈ പാമ്പെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. വാസുകി ഇന്‍ഡികസ് (Vasuki Indicus) എന്നാണ് 47 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ഈ പാമ്പിന് പേരിട്ടിരിക്കുന്നത്. പുരാണത്തില്‍ ശിവന്റെ കഴുത്തില്‍ കിടന്ന പാമ്പാണ് വാസുകി. ഇത് വിഷമില്ലാത്തയിനം പെരുമ്പാമ്പ് ആയിരുന്നിരിക്കണം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 11 മുതല്‍ 15 മീറ്റര്‍ (ഏകദേശം 50 അടി) നീളവും ഒരു ടണ്ണോളം ഭാരവും പാമ്പിനുണ്ടായിരുന്നിരിക്കണം എന്നാണ് പഠനത്തിലുള്ളത്.