ലൈംഗിക പീഡനക്കേസിൽ ജെഡിഎസ് നേതാവ് സൂരജ് രേവണ്ണ അറസ്റ്റിൽ . 27-കാരനായ ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ദേവഗൗഡയുടെ കൊച്ചുമകനും പ്രജ്വൽ രേവണ്ണയുടെ സഹോദരനുമാണ് സൂരജ്. പി.എ ശിവകുമാറും കേസിലെ പ്രതിയാണ്.
ജൂൺ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജിന്റെ ഫാം ഹൗസിൽ വെച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു. സൂരജ് ബലമായി ചുംബിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം. പുലർച്ചെ 4 മണി വരെ സൂരജിനെ ചോദ്യം ചെയ്ത ശേഷം രാവിലെ 8 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.