ലൈംഗികാതിക്രമ കേസില്‍ വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നടപടി.
പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും പരാതിക്കാരിയെ അധിക്ഷേപിക്കുകയും ചെയ്‌തെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.
സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷാക്കിര്‍ സുബ്ഹാനെതിരെപൊലീസ് കേസെടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം.