തിരുവനന്തപുരം. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം പ്രീ ഓൺഡ് ഓട്ടോമൊബൈൽ ഡീലർ ആയ റോയൽ ഡ്രൈവിന്റെ അഞ്ചാമത്തെ ഷോറൂം ചാക്ക ബൈപ്പാസ് ലോഡ്സ് ഹോസ്പിറ്റൽ ജംഗ്ഷന് സമീപം പ്രവർത്തനം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ഹിസ് ഹൈനസ് ആദിത്യ വർമ്മയും , ഭീമ ജുവലറി ചെയർമാൻ ഡോക്ടർ. ഗോവിന്ദനും ചേർന്ന് നിർവഹിച്ചു. ആധുനിക മാർകറ്റിംഗിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഗ്രന്ഥകാരനായ ഡോ: ഫിലിപ്പ് കോട്ലറുടെ ഗ്രന്ഥത്തിലും റോയൽ ഡ്രൈവ് ഇടംപിടിച്ച സന്തോഷ നിമിഷത്തിലൂടെയാണ് സ്ഥാപനം അനന്തപുരിയിലെത്തുന്നത്. പ്രീ ഓൺഡ് ലക്ഷ്വറി കാറുകളുടെ വിപണനത്തിൽ ഇന്ന് ദക്ഷിണേന്ത്യയിൽ മുൻനിര സ്ഥാപനമായി മാറിയ റോയൽ ഡ്രൈവ് 2016ൽ മലപ്പുറത്താണ് തുടക്കം കുറിച്ചത്. കുറഞ്ഞ കാലം കൊണ്ട് വാഹന പ്രേമികളുടെ ഹൃദയത്തിൽ റോയൽ ഡ്രൈവ് ഇടംപിടിച്ചു.
മലപ്പുറത്ത് തുടക്കം കുറിച്ച റോയൽ ഡ്രൈവ് സ്മാർട്ട് എന്ന സ്ഥാപനം സാധാരണക്കാരുടെ നാല് ചക്ര വാഹനം എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമായി മാറി. 5 ലക്ഷം മുതൽ 30 ലക്ഷം വരെയുള്ള ബഡ്ജറ്റ് കാറുകളുടെ വിപുലമായ ശേഖരം റോയൽ ഡ്രൈവ് സ്മാർട്ട് കാഴ്ചവച്ചതോടെ ഇടത്തരക്കാരുടെ ഇടയിൽ റോയൽ ഡ്രൈവ് ഒരു തരംഗമായി മാറി. മലപ്പുറത്തെ വിജയഗാഥയ്ക്ക് ശേഷം റോയൽ ഡ്രൈവ് അതിന്റെ രണ്ടാമത്തെ ഷോറൂം കോഴിക്കോട് തുറന്നതോടെ വാഹന പ്രേമികൾക്ക് പ്രീ ഓൺഡ് ലക്ഷറി കാറുകൾ യഥേഷ്ടം വാങ്ങുവാനും വിൽക്കുവാനും അവസരം ഒരുങ്ങി. ലക്ഷ്വറി കാറുകളുടെ വിപുലമായ ശേഖരം കൊണ്ട് കോഴിക്കോട് ഷോറൂം വാഹന പ്രേമികളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.. റോയൽ ഡ്രൈവിന്റെ മൂന്നാമത്തെ ഷോറൂം കൊച്ചിയിൽ തുറന്നതോടെ റോയൽ ഡ്രൈവ് ഷോറൂം പ്രീമിയം പ്രീ ഓൺഡ് ലക്ഷ്വറി ഓട്ടോമൊബൈൽ ഷോറൂം നിരയിൽ സൗത്ത് ഇന്ത്യയിലെ ഒന്നാമൻ ആയി.
ലംബോർഗിനി മുതൽ ലക്ഷ്വറി കാറുകളായ ബെൻലി, ബെൻസ്, ബി.എം.ഡബ്ലിയു, പോഷ, തുടങ്ങിയ സൂപ്പർ ലക്ഷറി മോഡലുകൾ ഉൾപ്പെടെ ലക്ഷ്വറി കാറുകളുടെ ഒരു മികച്ച ശ്രേണി തന്നെയാണ് റോയൽ ഡ്രൈവിലുള്ളത്. എന്നാൽ അഞ്ചാമത്തെ ഷോറൂം തലസ്ഥാന നഗരിയിലേക്ക് കടന്നുവരുന്നത് നിരവധി പ്രത്യേകതകളോടെയാണ്. റോയൽ ഡ്രൈവിന്റെ ലക്ഷറി കാർ വിഭാഗമായ റോയൽ ഡ്രൈവ് പ്രീ ഓൺഡ് ലക്ഷ്വറി കാർ ഡിവിഷനും ബഡ്ജറ്റ് കാർ വിഭാഗമായ റോയൽ ഡ്രൈവിംഗ് സ്മാര്‍ട്ടും, ലക്ഷ്വറി ബൈക്കുകളുടെ വിഭാഗവും കൂടാതെ റോയൽ ഡ്രൈവ് ബിസിനസ് കഫെ എന്ന ഡിവിഷനും ഒരുമിച്ച് തുറക്കുന്നു എന്ന പ്രത്യേകത കൂടിയാണ് അനന്തപുരിയിലെ റോയൽ ഡ്രൈവ് സ്ഥാപനത്തെ ശ്രദ്ധേയമാക്കുന്നത്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാർജിങ് സ്റ്റേഷനും ഉപഭോക്താക്കൾക്ക് ലഭ്യമാകും. എന്നാൽ ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് സർവീസ് മേഖലയിലും റോയൽ ഡ്രൈവ് കാലെടുത്തുവെച്ചു. വാഹനങ്ങൾക്ക് മികച്ച സർവീസ് ഉറപ്പുവരുത്തുന്നതിന് റോയൽ ഡ്രൈവ് കെയർ സർവീസ് കൊച്ചിയിലും കോഴിക്കോട്ടും പ്രവർത്തനം ആരംഭിച്ചത്.
ഉടൻ തന്നെ തിരുവനന്തപുരത്തും റോയൽ ഡ്രൈവ് കെയർ നിലവിൽ വരും. വിപണിയിൽ പ്രീ ഓൺഡ് ലക്ഷ്വറി കാറുകൾ വാങ്ങുവാനും. വിൽക്കുവാനും. ആഗ്രഹിക്കുന്നവർക്ക് വിശ്വസിക്കാവുന്ന ഒരു സ്ഥാപനത്തിന്റെ അഭാവത്തിന് സ്ഥായിയായ പരിഹാരമാണ് റോയൽ ഡ്രൈവ്. സ്മാർട്ട് ഇടപാടുകളും മികച്ച വില്പനാനന്തര സേവനങ്ങളും റോയൽ ഡ്രൈവിനെ വേറിട്ട നിർത്തുന്നു. ഉപഭോക്താവിൽ നിന്ന് ലക്ഷറി വാഹനങ്ങൾ റോയൽ ഡ്രൈവ് വാങ്ങുമ്പോൾ വില ശാസ്ത്രീയമായി നിശ്ചയിച്ചു മാർക്കറ്റിലെ ഉയർന്ന വില നൽകുന്നു. കൂടാതെ റോയൽ ഡ്രൈവിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ ഷോറൂം പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചു വിൽക്കാനുള്ള (പാർക്ക് ആൻഡ് സെയിൽ) അവസരം കസ്റ്റമേഴ്സിന് ഒരുക്കിയിരിക്കുന്നു. കൂടാതെ സർവീസ് സ്പെയർപാർട്സ് എന്നിവ അടക്കം വാഹനങ്ങളുടെ എല്ലാ മേഖലയിലും റോയൽ ഡ്രൈവ് മികച്ച വിൽപ്പനാനന്തര സേവനകളും ഉറപ്പുവരുത്തുന്നു.
ആഡംബര വാഹന ഉപഭോക്താക്കൾക്ക് റോഡ് അസിസ്റ്റന്റിനെ ലഭിക്കുന്നതിനോടൊപ്പം. ഹാർലി, ഡേവിഡ് സൺ, ബി. എം.ഡബ്ലിയു, ട്രയംപ് , ഡ്യൂക്കാട്ടി, തുടങ്ങിയ ലക്ഷ്വറി ബൈക്കുകളുടെ വിപുലമായ ശേഖരവും വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നു. കുടുംബസമേതം വാഹനങ്ങൾ കാണാനും വാങ്ങാനുമുള്ള വിപുലമായ സൗകര്യങ്ങൾ. കുടുംബത്തോടെയും സുഹൃത്തുക്കളോടൊപ്പം റോയൽ ഡ്രൈവിന്റെ ഷോറൂമിൽ കടന്നു ചെല്ലുന്നവർക്ക് ഒരു പുതിയ ലക്ഷ്വറി കാർ വാങ്ങുന്നതിന് സമാനമായ അനുഭവം ഓരോ കുടുംബവും ആസ്വദിക്കുന്നു. പ്രീ ഓൺഡ് ലക്ഷ്വറി കാറുകളുടെ വിപുലമായ ശ്രേണി മനസ്സിനിണങ്ങിയ വാഹനം തിരഞ്ഞെടുക്കാനും ഓരോ ഉപഭോക്താവിനെയും കുടുംബത്തെയും സഹായിക്കുന്നു.
കൊച്ചി കോഴിക്കോട് തിരുവനന്തപുരം എന്നീ നഗരങ്ങളിൽ പ്രീമിയം പ്രീ ഓൺഡ് ലക്ഷ്വറി കാറുകൾ വാങ്ങുന്നതിനുള്ള മുൻനിര സ്ഥാപനമായി സ്ഥാനം ഉറപ്പിച്ച റോയൽ ഡ്രൈവ് ഉടനെ കേരളത്തിൽ കണ്ണൂരും, മെട്രോ സിറ്റികളായ ബാംഗ്ലൂരിലും, മുംബൈയിലും,പുതിയ ഷോറൂമുകൾ തുറക്കാൻ ഒരുങ്ങുകയാണ്. രാജ്യാന്തര സാന്നിധ്യം അറിയിക്കാൻ മിഡിൽ ഈസ്റ്റിൽ ദുബായിലും , സൗദി അറേബ്യയിലും, ഉടൻ ഷോറൂംആരംഭിക്കും. 2031 ഓടെ 100 ബില്യൺ ഡോളർ മൂലധനം ഉള്ള ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി റോയൽ ഡ്രൈവ് മാറാനാണ് ലക്ഷ്യമിടുന്നത്.