Kerala News

റോയൽ ഡെക്കാൻ ടസ്‌കേഴ്‌സ് ടീമിൻറെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ, ജേഴ്‌സി പ്രകാശനവും കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു.

തിരുവനന്തപുരം. ഡൽഹയിൽ വച്ച് നടക്കുവാൻ പോകുന്ന ലെജൻഡ് ടെന്നീസ് ലീഗിൽ പങ്കെടുക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യ ടീം ആയ റോയൽ ഡെക്കാൻ ടസ്‌കേഴ്‌സ് ടീമിൻറെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ, ജേഴ്‌സി പ്രകാശനവും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടന്നു. നിരവധി നാഷണൽ ലെവൽ ടെന്നീസ് ടൂർണമെന്റുകൾ നേടിയ ശ്രി വിശാഖ് വി എസ്, ശ്രി ഹരീഷ് ഹരിദാസ് (ലോർഡ്‌സ് ഹോസ്പിറ്റൽ വൈസ് ചെയർമാൻ ) എന്നിവരാണ് റോയൽ ഡെക്കാൻ ടസ്‌കേഴ്‌സ് ടീം ഉടമകളും കളിക്കാരും. ടീമിൻറെ ലോഗോ പ്രകാശനം പ്രിൻസ് ആദിത്യ വർമ്മയും ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി ഗോവിന്ദൻ എന്നിവർ ചേർന്നും, ടീം ജേഴ്‌സി പ്രകാശനം ലോർഡ്‌സ് ഹോസ്പിറ്റൽ ചെയർമാൻ പദ്മ ശ്രീ ഡോ. കെ പി ഹരിദാസ് സ്ട്രാഗാ ഗ്രൂപ്പ് ഡയറക്ടർ ശ്രീ വേണു കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഡിജിറ്റൽ മീഡിയ റിലീസ് SI പ്രോപ്പർട്ടീസ് ഡയറക്ടർ ശ്രി . രഘു ചന്ദ്രൻ നായർ നിർവഹിച്ചു. ചടങ്ങിൽ ശ്രി ഹരീഷ് ഹരിദാസ് സ്വാഗത പ്രസംഗവും, ശ്രി വിശാഖ് വി എസ് നന്ദിയും അറിയിച്ചു.

Related Posts

Leave a Reply