Kerala News

റോഡിൽ നിന്ന യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു, കുത്തി പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

ഹരിപ്പാട്: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പാട് മലയിൽ തെക്കതിൽ ബിനേഷ് (39) ആണ് അറസ്റ്റിലായത്. മുട്ടം പനമ്പള്ളി പടീറ്റതിൽ ദിലീപ് (40)ആണ് ആക്രമണത്തിന്  ഇരയായത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് നങ്ങ്യാർകുളങ്ങര മാവേലിക്കര റോഡിൽ വലിയകുഴി ഷാപ്പിന് സമീപമാണ് സംഭവം നടന്നത്. 

റോഡിൽ നിന്ന ദിലീപിനെ, ഷാപ്പിൽ നിന്നും ഇറങ്ങി വന്ന പ്രതി അസഭ്യം പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഹെൽമെറ്റ് ദിലീപിന്റെ തലയുടെ പിൻഭാഗത്ത് അടിക്കുകയും അരയിൽ കരുതിയിരുന്ന കത്തികൊണ്ട് ഇടത് ഷോൾഡറിന്റെ താഴെ കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ദിലീപ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

കരീലക്കുളങ്ങര എസ് എച്ച് ഒ, എൻ സുനീഷ്, സബ്ബ് ഇൻസ്പെക്ടർമാരായ ബജിത്ത് ലാൽ, ശ്രീകുമാർ, ഷാജി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ്, ശ്യാംകുമാർ, ലതി, സജിത്ത് കുമാർ, ഷാഫി സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘംമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

Related Posts

Leave a Reply