തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദ്രനാഥാണ് അറസ്റ്റിലായത്. 13 വയസുള്ള ആൺകുട്ടിയെ ആണ് പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു.
വട്ടിയൂർക്കാവ് കുലശേഖരം സ്വദേശിയാണ് രവീന്ദ്രനാഥ്. ഇയാൾ കവിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ വെച്ച് ഒരു 13കാരനെ പരിചയപ്പെട്ടു. യാത്രക്കിടെ തന്‍റെ ടാബ് ശരിയാക്കിതരാമോ എന്ന് കുട്ടിയോട് ചോദിക്കുകയും ചെയ്തു. ശ്രമിക്കാമെന്ന് പറഞ്ഞ് കുട്ടി ടാബ് നോക്കുന്നതിനിടെ ഒരു ഫോൾഡർ തുറക്കാൻ പാസ്റ്റർ ആവശ്യപ്പെട്ടു. ആ ഫോള്‍ഡറിൽ അതിൽ അശ്ളീല ചിത്രമാണ് ഉണ്ടായിരുന്നത്.
പെട്ടന്ന് അശ്ലീല ദൃശ്യം കണ്ട പതിമൂന്നുകാരൻ ടാബ് പാസ്റ്റർക്ക് തന്നെ നൽകി മാറാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിക്ക് ഭക്ഷണവും പണവും വാഗ്ദാനം ചെയ്തെങ്കിലും കുട്ടി ഓടിപ്പോയി ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് ബുന്ധുക്കൾ പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണമാരംഭിച്ച കാട്ടാക്കട പിന്നാലെ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതിനിടെ തൃശ്ശൂരിൽ പന്ത്രണ്ടു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ കോടതി 97 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. അഞ്ചേരി വളര്‍ക്കാവ് നെടിയമ്പത്ത് ബാബു( 59) വിനെയാണ് തൃശൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 5,61,000 രൂപ പിഴയും അടയ്ക്കണം. 2021 ആഗസ്ത് മുതല്‍ 2022 ഫെബ്രുവരി വരെ കുട്ടി പ്രതിയുടെ വീട്ടില്‍ ട്യൂഷനു വേണ്ടി പോയിരുന്നു. ഇതിനിടയിലാണ് പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.