Kerala News

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പിവി അൻവർ എംഎൽഎയുടെ വിശദീകരണ പൊതുസമ്മേളനം ഇന്ന്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പിവി അൻവർ എംഎൽഎയുടെ വിശദീകരണ പൊതുസമ്മേളനം ഇന്ന്. വൈകീട്ട് 6.30ന് നിലമ്പൂർ ചന്തക്കുന്നിലാണ് പൊതുസമ്മേളനം. മുഖ്യമന്ത്രിക്കും സിപിഐഎം നേതൃത്വത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ അൻവർ കടുപ്പിക്കും.

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന് എതിരെയുള്ള തെളിവുകൾ പൊതുസമ്മേളനത്തിൽ പുറത്തുവിടുമെന്നും അൻവർ അറിയിച്ചിരുന്നു. പൊതുയോഗത്തിലേക്ക് സിപിഐഎം പ്രവർത്തകർ എത്തുമോ എന്നതും അറിയേണ്ടതാണ്. പൊതുസമ്മേളനത്തിന് പൊലീസ് വൻസുരക്ഷ ഒരുക്കും.

അൻവറുമായുള്ള ബന്ധം സിപിഐഎം ഉപേക്ഷിച്ചതോടെ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് പിവി അൻവറും സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ. എൻ മോഹൻദാസും. മോഹൻദാസ് ആർഎസ്എസ് മനസ്സുള്ള മുസ്ലിം വിരോധിയാണെന്ന അൻവറിന്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നുവെന്നും അൻവർ വർഗീയതയുടെ തീപ്പന്തമാവുകയാണെന്നും ജില്ലാ സെക്രട്ടറി തിരിച്ചടിച്ചു. അൻവർ ഉയർത്തിയ ഫോൺ ചോർത്തൽ ഗുരുതരമായ വിഷയമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. അതേസമയം അൻവർ ഉയർത്തിയ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.

Related Posts

Leave a Reply