Kerala News

രാവിലെ നടക്കാനിറങ്ങിയ പ്രധാനധ്യാപകനെ അജ്ഞാത വാഹനം ഇടിച്ചിട്ട് നിർത്താതെ പോയി, ദാരുണാന്ത്യം

തിരുവനന്തപുരം: ദേശീയപാതയിൽ നടക്കാനിറങ്ങിയ പ്രഥമാധ്യാപകൻ അജ്ഞാതവാഹനമിടിച്ച്‌ മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കൽ ജിഎച്ച്എസ് സ്കൂളിലെ പ്രഥമാധ്യാപകനും ശ്രീകാര്യം ചാവടിമുക്ക് സെയ്‌ന്റ് ജൂഡ് അപ്പാർട്ട്മെന്റിലെ താമസക്കാരനുമായ കൊട്ടാരക്കര കോട്ടവട്ടം സുരേഷ് ഭവനിൽ സുരേഷ് കുമാർ(55) ആണ് മരിച്ചത്. 

ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ ദേശീയപാതയിൽ മാങ്കുഴിക്കു സമീപമായിരുന്നു അപകടം. ചാവടിമുക്കിലെ അപ്പാർട്ട്മെന്റിൽനിന്ന് പാങ്ങപ്പാറ ഭാഗത്തേക്കു നടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്‌. ഇടിച്ച വാഹനം നിർത്താതെ പോയി. റോഡിന്റെ മധ്യത്തായി പരിക്കേറ്റ നിലയിൽ കിടന്ന സുരേഷ് കുമാറിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം തുടങ്ങി. 

സുരേഷ് കുമാർ ദീർഘകാലം തിരുവനന്തപുരം എസ്‌.എം.വി. സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: കെ.എ.രൂപ(സീനിയർ സൂപ്രണ്ട്, ടെക്നിക്കൽ ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം). മക്കൾ, ഡോ. കെ.എസ്.സൗരവ്, കെ.എസ്.സന്ദീപ്. 

Related Posts

Leave a Reply