അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഏറ്റവും പുതിയ നിർമാണ ചിത്രങ്ങൾ പുറത്തുവിട്ട് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്.ക്ഷേത്രത്തിന്‍റെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണെന്ന് ട്രസ്റ്റ് അറിയിച്ചു. ശ്രീരാമ ക്ഷേത്ര ട്രസ്റ്റ്.നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ഡിസൈനുകൾ തയ്യാറാക്കുന്ന തൊഴിലാളികളുടെ ചിത്രമാണ് ട്രസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.ഡിസംബർ അവസാനത്തോടെ ഒന്നാം നിലയുടെ പണി പൂർത്തിയാക്കി 2024 ജനുവരിയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.