India News

രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു.

രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനായിരുന്ന അദ്ദേഹത്തിന് പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു.

1971 മുതൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനാണ്. 1991 മുതൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ‌റുമാണ്. 1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു.

Related Posts

Leave a Reply