Kerala News

‘രാജ്ഭവനിലേക്ക് വരൂ, പറയാനുള്ളത് നേരിട്ട് പറയാം, മാധ്യമങ്ങളിലൂടെയല്ല!’: മുഖ്യമന്ത്രിയോട് ഗവർണർ

മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ. മുഖ്യമന്ത്രി നേരിട്ട് സംസാരിക്കാൻ തയ്യാറാകണം. മാധ്യമങ്ങളിലൂടെ സംസാരിക്കരുത്. രാജ്ഭവനിലെത്തി ബില്ലുകളുടെയും ഓർഡിനൻസുകളുടെയും അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തണമെന്നും ആരിഫ് മുഹമ്മദ് ഖാൻ.

തനിക്ക് ആരോടും മുൻവിധിയില്ല. പറയേണ്ടത് നേരിട്ട് പറയുക. മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ടതില്ല. നിയമസഭ ബില്ലുകളിൽ ഒപ്പിടാം, പക്ഷേ സാഹചര്യവും ആവശ്യകതതയും എന്തെന്ന് സർക്കാർ ബോധ്യപ്പെടുത്തണം. സുപ്രീംകോടതി വിധിക്ക് പിന്നാലെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാന്‍സലർമാരെ നിയമിക്കാൻ നടപടി തുടങ്ങി. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ എതിർപ്പില്ല. പക്ഷേ ഇനി സമ്മർദത്തിന് വഴങ്ങില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ അനുയായികളോടും പാർട്ടിമെമ്പർമാരോടും ഭരണഘടനയെ നിന്ദിക്കരുതെന്ന് പറയണം, പാക് അധീന കശ്മീരിനെ സ്വതന്ത്ര കശ്മീർ എന്നു വിളിക്കുന്നത് നിർത്താൻ പറയണം, വിഘടനവാദത്തിനും പ്രാദേശികവാദത്തിനും അഗ്നിപകരുന്നത് നിർത്താൻ പറയണം. ഇവയൊക്കെയാണ് ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ. ഇന്ത്യയുടെ ഐക്യത്തിന് വിഘാതമാകു​ന്ന കാര്യങ്ങളാണിവയെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Related Posts

Leave a Reply