India News

രാജസ്ഥാനിൽ വിവാഹ ചടങ്ങിനെത്തിയ 6 വയസ്സുകാരിക്ക് പീഡനം; അന്വേഷണം

ജയ്പൂർ: രാജസ്ഥാനിൽ വിവാഹ ചടങ്ങിനെത്തിയ 6 വയസ്സുകാരിക്ക് പീ‍ഡനം. ജയ്പൂരിലെ ദൗസയിലാണ് അതിക്രമം. മാതാപിതാക്കൾക്കൊപ്പാണ് കുട്ടി വിവാഹത്തിനെത്തിയത്. പൂന്തോട്ടത്തിൽ കളിക്കുന്നതിനിടെയാണ് ഇന്നലെ അതിക്രമം നടന്നത്. അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ജയ്പൂരിലെ ജെ കെ ലോൺ ആശുപത്രിയിൽ കുട്ടി ചികിത്സയിലാണ്. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊ‍ജിതമാണ്. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Related Posts

Leave a Reply