രാജസ്ഥാനിൽ നാലുവയസുള്ള ദളിത് പെൺകുട്ടിക്ക് നേരെ ക്രൂരത. രാജസ്ഥാനിലെ ദൗസയിൽ പെൺകുട്ടിക്ക് മദ്യം നൽകി ബലാത്സംഗം ചെയ്തു. ദൗസയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് പെൺകുട്ടിയെ മദ്യം നൽകി ബലാത്സംദം ചെയ്തത്. സംഭവത്തിൽ എസ് ഐ ഭൂപേന്ദ്ര സിംഗിനെ കസ്റ്റഡിയിലെടുത്തു. താൻ താമസിക്കുന്ന വാടക വീട്ടിലേക്ക് കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നാണ് ഇയാൾ കുഞ്ഞിനെ മദ്യം നൽകി പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി ദൗസ നിവാസികൾ മുദ്രാവാക്യങ്ങളുമായി രാഹുവാസ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബിജെപി എം പി കിരോടി ലാൽ മീര ഉൾപ്പെടെയുള്ളവരും പൊലീസ് സ്റ്റേഷൻ പ്രതിഷേധത്തിനെത്തി. പൊലീസിനിടയിൽ ഇത്തരം ക്രൂരതകൾ വ്യാപകമാകുന്നത് അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ലൈംഗികാതിക്രമം നേരിട്ട കുഞ്ഞിന്റെ പിതാവും പൊലീസ് ഉദ്യോഗസ്ഥനാണെന്ന് റിപ്പോർട്ടുണ്ട്. കേസിൽ ഭൂപേന്ദ്ര സിംഗിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മെഡിക്കൽ പരിശോധനയും മറ്റ് അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.