ദളപതി വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ വമ്പൻ ട്രെയിലർ പുറത്തിറങ്ങി. റിലീസ് ചെയ്ത് അഞ്ച് മിനിറ്റുകൾക്കുള്ളിൽ ട്രെയിലർ കണ്ടത് പത്ത് ലക്ഷം ആളുകളാണ്. മാസ് ഡയലോഗുകളാലും ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ് ട്രെയിലർ. ദളപതിയുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദളപതി വിജയ്‌യോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഒക്ടോബർ 19 നു ലോകവ്യാപകമായി ചിത്രം തിയേറ്ററിലേക്കെത്തും.