Kerala News

യനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എംപി.

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എംപി. രാജ്യസഭയിലാണ് ഇക്കാര്യം എംപി ആവശ്യപ്പെട്ടത്.

വിദഗ്ധ പരിശോധനക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണം. അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ജലവൈദ്യുതി പദ്ധതികളോട് തനിക്ക് എതിര്‍പ്പാണെന്ന് പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഹാരിസ് ബീരാന്‍ വ്യക്തമാക്കി. കേരളത്തില്‍ 54 ജലവൈദ്യുത പദ്ധതികളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply