കോഴിക്കോട് കൊടുവള്ളിയിലെ പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ വൻ ട്വിസ്റ്റ്. പമ്പ് ജീവനക്കാരിയുടെ ബാഗിൽ നിന്ന് മോഷ്ടാക്കൾ കവർന്ന മാല മുക്കുപണ്ടമാണെന്ന് കണ്ടെത്തി. ബാഗിലുണ്ടായിരുന്ന സ്വർണമാല യുവതിയുടെ അമ്മ എടുത്തുമാറ്റിയിരുന്നു. ഇത് താൻ അറിഞ്ഞിരുന്നില്ലെന്ന് ജീവനക്കാരി പൊലീസിനോട് പറഞ്ഞു. കൊടുവള്ളിയിലെ പെട്രോൾ പമ്പിൽ ഇന്നലെ പട്ടാപ്പകൽ നടന്ന മോഷണത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു ഇവർ മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പമ്പിനുള്ളിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് ഒന്നേകാൽ പാവാന്റെ മാലയും 3000 രൂപയും കവർന്നുവെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്.